സിറിയ: കോഫി അന്നന്‍ രാജി വച്ചു

single-img
3 August 2012

സിറിയയിലെ യുഎന്‍ ദൂതന്‍ കോഫി അന്നന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചു. ഈ മാസം 31ന് അദ്ദേഹത്തിന്റെ കാലാവധി തീരും. പിന്നീട് തുടരാന്‍ ആഗ്രഹമില്ലെന്ന് അന്നന്‍ അറിയിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പിന്‍ഗാമിയെ നിശ്ചയിക്കാന്‍ താനും അറബി ലീഗ് സെക്രട്ടറി ജനറല്‍ നബില്‍ എലാബരിയും ചര്‍ച്ച നടത്തുമെന്നും ബാന്‍ പറഞ്ഞു. മുന്‍ യുഎന്‍ സെക്രട്ടറി ജനറലായ അന്നന്‍ സിറിയയില്‍ സമാധാന സ്ഥാപനത്തിനായി ആറിന പരിപാടി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ വിമതരും ഭരണകൂടവും ഇതു പാലിക്കുന്നതില്‍ ശ്രദ്ധിച്ചില്ല. അക്രമവും രക്തച്ചൊരിച്ചിലും തുടരുകയാണ്‌