കണ്ണൂരിനെ ബംഗാളാക്കി മാറ്റാന്‍ സമ്മതിക്കില്ല: ചെന്നിത്തല

single-img
3 August 2012

കണ്ണൂരിനെ ബംഗാളാക്കി മാറ്റുന്നതിനു യുഡിഎഫ് സമ്മതിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടി ജില്ലാ സെക്രട്ടറി കുറ്റം ചെയ്താല്‍ കുറ്റമല്ലാതാകില്ല. പോലീസ് നടപടിക്കെതിരേ ആക്ഷേപമുണെ്ടങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണു വേണ്ടത്. അല്ലാതെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ പാര്‍ട്ടി ഓഫീസുകളും പൊതുമുതലും നശിപ്പിക്കുകയല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമം അവസാനിപ്പിക്കണം. അവര്‍ ഊരിയവാള്‍ ഉറയിലിടണമെന്നും അദ്ദേഹം പറഞ്ഞു.