ഉപാധികളില്ലാതെ ഹസാരെ നിരാഹാരം നിര്‍ത്തി

single-img
3 August 2012

അന്നാ ഹസാരെയും സംഘവും ജന്തര്‍മന്തറില്‍ നടത്തിയ നിരാഹാരസമരം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തോടെ അവസാനിപ്പിച്ചു. ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറായില്ലെങ്കിലും ഉപാധിയൊന്നും വയ്ക്കാതെയാണു സമരം അവസാനിപ്പിച്ചത്. 2014ല്‍ ഈ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അതിനായി രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ചാണ് അന്നാ ഹസാരെ വേദി വിട്ടത്. വിവാദനായകനായ കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ. സിംഗ് നല്‍കിയ നാരങ്ങാനീരു കുടിച്ചാണ് അന്നാ ഹസാരെ ആറു ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്.