ജയരാജന്റെ അറസ്റ്റ് പക്ഷപാതപരമെന്നു വിഎസ്

single-img
2 August 2012

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റു ചെയ്ത നടപടി പക്ഷപാതപരമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പോലീസ് നീതിപൂര്‍വകമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാല്‍പാടി വാസു വധക്കേസിലും സേവറി ഹോട്ടല്‍ ആക്രമിച്ചു നാണുവിനെ കൊലപ്പെടുത്തിയ കേസിലും ഇ.പി. ജയരാജനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായ കെ. സുധാകരന്‍ എംപിക്കെതിരേ കേസെടുക്കാന്‍ പോലീസ് തയാറായില്ല. മലപ്പുറം കുനി ഇരട്ടക്കൊലക്കേസില്‍ പ്രതിയായ പി.കെ. ബഷീര്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാതിരുന്ന നടപടിയും ശരിയല്ല. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.