കെ.സി വേണുഗോപാലിന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും വീടുകള്‍ ആക്രമിച്ചു

single-img
2 August 2012

കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയില്‍ വീടിനു നേരെ കല്ലേറ്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റു ചെയ്തിട്ടില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായരുടെ വീടിന് നേരെ ഒരുസംഘം ആളുകള്‍ ആക്രമണം നടത്തി. വെഞ്ഞാറമൂട്ടിലുള്ള വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനം അക്രമികള്‍ കത്തിച്ചു. രാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് രമണി പി.നായര്‍ പറഞ്ഞു.