തീവ്രവാദി ആക്രമണം; രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

single-img
2 August 2012

ഷംഷാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. സ്വാതന്ത്ര്യദിനത്തില്‍ തീവ്രവാദി ആക്രമണത്തിനു സാധ്യതയുണ്‌ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാനായി വിസിറ്റിംഗ് പാസ് അനുവദിക്കില്ലെന്നാണ് സൂചന. വിമാനത്താവളത്തിനുള്ള സുരക്ഷ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക സുരക്ഷ സേന വിമാനത്താവളത്തില്‍ നിലയുറപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.