സിറിയന്‍ വിമതരുടെ പക്കല്‍ ഉപരിതല മിസൈലുകള്‍

single-img
2 August 2012

സിറിയന്‍ നഗരമായ ആലപ്പോയുടെ നിയന്ത്രണം പിടിക്കാന്‍ യുദ്ധം ചെയ്യുന്ന വിമത ഫ്രീസിറിയന്‍ ആര്‍മിക്ക് ഉപരിതല മിസൈലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ഡസനോളം മിസൈലുകള്‍ വിമതരുടെ പക്കല്‍ എത്തിയതായി എന്‍ബിസി ന്യൂസ് അറിയിച്ചു. ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധസാമഗ്രികള്‍ വിമതരുടെ പക്കലുണെ്ടന്ന് നേരത്തെ യുഎന്‍ വക്താവ് ഗോഷെഷ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ വിമതരെ തുരത്തുന്നതിനു സര്‍വശക്തിയും പ്രയോഗിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെടുന്ന അസാദിന്റെ സന്ദേശം സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു. അസാദ് എവിടെയാണെന്നതിനെപ്പറ്റി ഇപ്പോഴും കൃത്യമായ വിവരമില്ല. പ്രതിരോധ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേര്‍ക്ക് നടന്ന ചാവേര്‍ ആക്രമണത്തില്‍ പ്രതിരോധമന്ത്രി ഉള്‍പ്പെടെ നാലു പ്രമുഖര്‍ കൊല്ലപ്പെട്ട ശേഷം അസാദ് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ഡമാസ്‌കസ് വിട്ട് ലഡാക്കിയയില്‍ കനത്ത സുരക്ഷാസന്നാഹത്തോടെ കഴിയുകയാണെന്നു കരുതപ്പെടുന്നു.