പ്രണാബിനു മമതയുടെ വക രക്ഷാബന്ധന്‍

single-img
2 August 2012

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രക്ഷാബന്ധന്‍ ദിനത്തില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയ്ക്ക് രാഖി കൊടുത്തയച്ചു. സഹോദരിമാര്‍ സഹോദരന്‍മാര്‍ക്ക് രാഖി കെട്ടികൊടുക്കുന്നത് രക്ഷാബന്ധന്‍ ദിവസമാണ്. രാഷ്ട്രപതിഭവന്റെ കവാടം പല സ്‌കൂളുകളില്‍ നിന്നുളള കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. കുട്ടികള്‍ പ്രണാബിന്റെ കൈയില്‍ രാഖി കെട്ടി ആശിര്‍വാദം വാങ്ങി.