പോലീസ് അതിക്രമം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് പിണറായി

single-img
2 August 2012

പോലീസിന്റെ അതിക്രമം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പോലീസ് ഇനിയും പതിനായിരങ്ങള്‍ക്കെതിരേ കേസെടുക്കും. അതിനെ നേരിടാനുള്ള ശക്തിയും പാര്‍ട്ടിക്കുണ്‌ടെന്നും പിണറായി പറഞ്ഞു. ഇങ്ങനെ പോയാല്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ചാണ്ടി പുതിയ പരീക്ഷണം നടത്തുകയാണ്. അതിനെ നേരിടാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.