വേണ്ടിവന്നാല്‍ ഇറാനെ ആക്രമിക്കും: യുഎസ്

single-img
2 August 2012

അണുവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ഇതിനായി വേണ്ടിവന്നാല്‍ സൈനികാക്രമണത്തിനും മടിക്കില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ.ആണവ പദ്ധതി പരിമിതപ്പെടുത്താന്‍ അവര്‍ തയാറാവണം.അതിനായി ചര്‍ച്ച നടത്തണം. അല്ലാത്ത പക്ഷം യുഎസ് ആക്രമണസാധ്യത നേരിട്ടേ മതിയാവൂ എന്ന് ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിലെ സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു. ഉപരോധവും നയതന്ത്രവും മൂലം ഇറാനെ അണ്വായുധ നിര്‍മാണത്തില്‍നിന്നു പിന്തിരിപ്പിക്കാമെന്നാണു കരുതുന്നത്. ഇതു പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉള്‍പ്പെടെ ഏതു മാര്‍ഗവും അവലംബിക്കും-പനേറ്റ വ്യക്തമാക്കി.