ഒളിമ്പിക് ടെന്നീസ്: പെയ്‌സ് സഖ്യവും പുറത്ത്

single-img
2 August 2012

ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയാന്‍ഡര്‍ പെയ്‌സ്-വിഷ്ണു വര്‍ധന്‍ സഖ്യം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. രണ്ടാം സീഡായ മൈക്കിള്‍ ലോദ്ര- ജോ വില്‍ഫ്രഡ് സോങ്ക സഖ്യത്തോടു അവസാനം വരെ പൊരുതിയാണ് പെയ്‌സ്-വിഷ്ണു വര്‍ധന്‍ ജോഡി നിലംപതിച്ചത്. നേരത്തെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം ദുര്‍ബലമായ പ്രതിരോധത്തോടെ എതിരാളികള്‍ക്ക് കീഴടങ്ങിയെങ്കില്‍ പെയ്‌സ്-വിഷ്ണു സഖ്യം രണ്ടു മണിക്കൂറുടനീളം എതിരാളികള്‍ക്കെതിരെ ശക്തമായ അങ്കമാണ് കാഴ്ചവച്ചത്. സ്‌കോര്‍: 6-7, 6-4, 3-6