പോലീസുകാരെ ആക്രമിച്ചാല്‍ കര്‍ശനമായി നേരിടും: മുഖ്യമന്ത്രി

single-img
2 August 2012

കേസ് അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിക്കുന്നതിനെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുക, വീടും കൃഷിയും നശിപ്പിക്കുക എന്നിവയൊന്നും വച്ചുപൊറുപ്പിക്കില്ല. ഏതെങ്കിലും കേസന്വേഷിക്കുന്ന പോലീസുകാരെയും കുടുംബ ത്തെയും ആക്രമിക്കുന്നതു തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.