ഇവന്‍ മേഘരൂപന്‍ വിവാദത്തില്‍

single-img
2 August 2012

ബാലചന്ദ്രന്റെ പുതിയ ചിത്രമായ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മഹാകവി പി.കുഞ്ഞിരാമനെ അവഹേളിച്ചുവെന്നു ചലച്ചിത്ര ഗാനരചയിതാവ് ആര്‍.കെ ദാമോദരന്‍. കുഞ്ഞിരാമന്റെ കവിതകളെയും ജീവിതത്തെയും ആസ്പദമാക്കിയെടുത്ത ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തെ തെറ്റായാണു വ്യാഖ്യാനിച്ചിരിക്കുന്നത്. കവിയെ മോശമായി അവതരിപ്പിക്കുന്ന ചിത്രം സമൂഹത്തിനു കവിയെക്കുറിച്ചു തെറ്റായ സന്ദേശമാണു നല്കുന്നത്. കവിയെ കേവലം വിഷയലമ്പടനായി ചിത്രീകരിച്ചിരിക്കുകയാണ്. നിത്യകന്യകയെ തേടി എന്നു കവി തന്റെ ജീവിതയാത്രയെ വിശേഷിച്ചപ്പോള്‍ നിത്യവും കന്യകയെ തേടിയിറങ്ങുന്നതായാണു ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.