ഒളിമ്പിക് ടെന്നീസ്: ഷറപ്പോവ ക്വാര്‍ട്ടറില്‍

single-img
2 August 2012

ഒളിമ്പിക് ടെന്നീസില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരം റഷ്യയുടെ മരിയാ ഷറപ്പോവ കുതിപ്പ് തുടരുന്നു. പ്രീ ക്വാര്‍ട്ടറില്‍ പതിനഞ്ചാം സീഡ് താരം ജര്‍മനിയുടെ സബീന്‍ ലിസിക്കിയെ പരാജയപ്പെടുത്തിയ ഷറപ്പോവ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി. സ്‌കോര്‍: 6-7 (8), 6-4, 6-3. ഷറപ്പോവയുടെ ആദ്യത്തെ ഒളിമ്പിക്‌സാണിത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സാണ് റഷ്യന്‍ താരത്തിന്റെ എതിരാളി.