കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കില്ല

single-img
2 August 2012

പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ദ്രുതകര്‍മസേനയെ വിളിച്ചുവരുത്തിയെങ്കിലും ഇവരെ തല്‍ക്കാലം വിന്യസിക്കില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു. ഒരു ഡെപ്യൂട്ടി കമാന്‍ഡന്റും നാല് അസിസ്റ്റന്റ് കമാന്‍ഡന്റും അടങ്ങുന്ന 265 അംഗ ദ്രുതകര്‍മസേനാസംഘമാണ് പുലര്‍ച്ചെയോടെ കണ്ണൂരില്‍ എത്തിയത്. പാര്‍ട്ടി ഓഫീസുകള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുന്നത് അസാധ്യമാണെന്ന് വ്യക്തമാക്കിയ എഡിജിപി ജനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സംരക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തമാക്കി.