കണ്ണൂരില്‍ രണ്ടു കമ്പനി കേന്ദ്രസേന എത്തി

single-img
2 August 2012

സി.പി.എം. നേതാവ് പി. ജയരാജന്റെ അറസ്റ്റിനെതുടര്‍ന്നു സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ കണ്ണൂരില്‍ കേന്ദ്രസേന എത്തി. ദ്രുതകര്‍മസേനയുടെ രണ്ടു കമ്പനിയാണ് ജില്ലയില്‍ എത്തിയിരിക്കുന്നത്. ഇവരെ ജില്ലയിലെ വിവിധ സംഘര്‍ഷ മേഖലകളിലായി വിന്യസിക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും പ്രകടനങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന സാഹചര്യത്തിലാണിത്. ജില്ലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്‍ ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.