ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും ജയരാജനെ ചോദ്യം ചെയ്യും

single-img
2 August 2012

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ചോദ്യം ചെയ്യുമെന്നു പ്രത്യേക അന്വേഷണസംഘം. റിമാന്‍ഡിലുളള പി.ജയരാജനെ കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നതെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊലയാളി സംഘത്തില്‍പ്പെട്ടവര്‍ കുത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയതും ആക്രമണത്തിനിടെ പരിക്കേറ്റ സിജിത്തിനെ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്റെ കാറില്‍ ആശുപത്രിയിലെത്തിച്ചതും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് മൊഴി. പ്രാദേശിക നേതാക്കളില്‍ ചിലര്‍ ജയരാജനെ ഫോണില്‍ വിളിച്ചതായും കണെ്ടത്തിയിരുന്നു. ഇതിനുപുറമേ കൊലയാളിസംഘങ്ങള്‍ക്കു കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിത്താവളമൊരുക്കിയതും ജയരാജന് അറിവുണ്ടായിരുന്നെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.