പി. ജയരാജന്‍ ജാമ്യാപേക്ഷ നല്‍കി

single-img
2 August 2012

ഷുക്കൂര്‍ വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ പി. ജയരാജന്‍ ജാമ്യാപേക്ഷ നല്‍കി. ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ജയരാജന്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിലെ മുപ്പത്തിയെട്ടാം പ്രതിയാണ് ജയരാജന്‍. അതേസമയം കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ ടി.വി. രാജേഷ് എംഎല്‍എ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കഴിഞ്ഞ ദിവസം രാജേഷിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.