ഹസാരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും

single-img
2 August 2012

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു സൂചന നല്‍കി അന്നാ ഹസാരെയും സംഘവും നിരാഹാര സമരം അവസാനിപ്പിക്കുന്നു. ഇന്നു വൈകുന്നേരം അഞ്ചിനു നിരാഹാര സമരം അവസാനിപ്പിക്കുമെന്നാണ് അന്നാ ഹസാരെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി വെബ്‌സൈറ്റിലൂടെ അണികളുടെ അഭിപ്രായം തേടാനാണ് ഹസാരെ സംഘം നടപടി ആരംഭിച്ചിരിക്കുന്നത്. ഹസാരെ സംഘം നേതൃത്വം നല്‍കുന്ന ഇന്ത്യ എഗിന്‍സ്റ്റ് കറപ്ഷന്‍ വെബ് സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും അടുത്ത 48 മണിക്കൂറിനുള്ളില്‍ അഭിപ്രായം തേടും. ഇതിനുശേഷമാവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച തീരുമാനം അറിയിക്കുക.