കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ കൊലപ്പെടുത്തി

single-img
2 August 2012

കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മുസ്ലീം ലീഗുപ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നു. ഉദുമയിലാണ് സംഭവം. ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് മനോജ് (24) ആണ് മരിച്ചത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നും വിവരമുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജിനെ കാസര്‍ഗോഡ് ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഉച്ചമുതല്‍ തന്നെ പ്രദേശത്ത് ലീഗ്-സിപിഎം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.