ബലം പ്രയോഗിച്ചു നീക്കിയാല്‍ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നു ഹസാരെ

single-img
2 August 2012

ജന്തര്‍ മന്തറില്‍ നിരാഹാരസമരം നടത്തുന്നവരെ ബലം പ്രയോഗിച്ചു നീക്കിയാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു അന്നാ ഹസാരെ വ്യക്തമാക്കി. ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കേജരിവാളും ഗോപാല്‍ റായി നടത്തുന്ന നിരാഹാരസമരം എട്ടുദിവസം പിന്നിട്ടു. ഇരുവരുടെയും ആരോഗ്യനില വഷളായിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ ഹസാരെസംഘാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കേജരിവാളും റായിയും കൂട്ടാക്കിയിട്ടില്ല. ഇതിനിടെ, കേജരിവാളിനെയും മറ്റു രണ്ടു പേരെയും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ഡല്‍ഹി പോലീസ് ഹസാരെസംഘത്തോടാവശ്യപ്പെട്ടു.