യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മുലായത്തിനു തൃപ്തിയില്ലെന്നു അഖിലേഷ്

single-img
2 August 2012

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിന് കടുത്ത അതൃപ്തിയുണെ്ടന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് അഖിലേഷ് സമ്മതിച്ചു. മുലായം കുടുംബത്തിന്റെ കാരണവരാണെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം നന്നായില്ലെങ്കില്‍ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് അവകാശമുണെ്ടന്നും അഖിലേഷ് പറഞ്ഞു.