മാധ്യമപ്രവര്‍ത്തകര്‍ സത്യത്തെ ഭയക്കുന്ന ഗോവിന്ദച്ചാമികള്‍ : സെബാസ്‌റ്റിയന്‍പോള്‍

single-img
1 August 2012

മാധ്യമപ്രവര്‍ത്തകര്‍ സത്യത്തെ ഭയക്കുന്ന ഗോവിന്ദച്ചാമിമാരാകുകയാണെന്ന്‌ ഡോ. സെബാസ്‌റ്റിയന്‍പോള്‍ കുറ്റപ്പെടുത്തി. പി.എം. താജ്‌ അനുസ്‌മരണത്തിന്റെ ഭാഗമായി ‘ മാധ്യമം സംസ്‌കാരം സമകാലിക എഴുത്ത്‌ ‘ എന്ന സെമിനാല്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തേയും സി.പി.എമ്മിനേയുംതകര്‍ക്കുകയെന്ന വലതുപക്ഷ അജന്‍ഡ നടപ്പാക്കാന്‍ശ്രമിക്കുമ്പോള്‍ വിശ്വാസ്യത നഷ്‌Oപ്പെട്ട്‌ അപഹാസ്യരാകുന്ന ഗതികേടാണ്‌ മാധ്യമങ്ങല്‍ക്കുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സി.പി. അബൂഹക്കര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ.എന്‍. കുഞ്ഞഹമ്മദ്‌, കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍സംസാരിച്ചു.