പി ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

single-img
1 August 2012

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പാണ്‌ ജയരാജനെതിരെ ചുമത്തിയിട്ടുള്ളതെന്നതിനാല്‍ ജയരാജന്‍റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ജയരാജനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്‍റെ കൈവശം തെളിവുകളില്ലെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രോറ്റ് കോടതിയാണു ജയരാജനെ റിമാൻഡ് ചെയ്തത്.കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ജയരാജനെ കൊണ്ട് പോകും