പി.ജയരാജൻ അറസ്റ്റിൽ

single-img
1 August 2012

യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ അരിയില്‍ അബ്‌ദുള്‍ ഷുക്കൂര്‍ വധിക്കപ്പെട്ട കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തു.ഗൂഡാലോചന കുറ്റം ചുമത്തിയാണു അറസ്റ്റ്.പി.ജയരാജനെ കോടതിയിൽ ഹാജരാക്കാനായി കൊണ്ട് പോയി.പോലീസ് സ്റ്റേഷനു മുന്നിൽ സിപിഎം പ്രവർത്തകർ കല്ലേറ് നടത്തി.ജനങ്ങൾ അറസ്റ്റിനെതിരെ പ്രതികരിക്കുമെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു

കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുതവണ ജയരാജനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം ടി.വി രാജേഷ് എം.എല്‍.എയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. രാജേഷില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ച് അറസ്റ്റ് ചെയ്തത്