കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഡി.വൈ.എഫ്‌.ഐ ഉപവാസം

single-img
1 August 2012

കാലിക്കറ്റ്‌ സര്‍വകലാശാലയെ സംരക്ഷിക്കുക എന്ന മുദ്രവാക്യവുമായി ഡി.വൈ.എഫ്‌.ഐ. നടത്തിവരുന്ന സമരം ശക്തിപ്പെടുത്താന്‍ ചൊവ്വാഴ്‌ച രാവിലെ ആയിരംപേരെ അണിനിരത്തി ഏകദിന ഉപവാസം നടത്തും. മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്‌ഘാടനം ചെയ്യും. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ അക്കാദമിക്‌ നിലവാരം ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കുക, കച്ചവട താത്‌പര്യം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം നടത്തുന്നത്‌. സംസ്ഥാന പ്രസിഡന്റ്‌ എം. സ്വരാജ്‌, ജില്ലാ പ്രസിഡന്റ്‌ എം. ഗിരീഷ്‌, സെക്രട്ടറി പി.എ. മുഹമ്മദ്‌ റിയാസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.