ടി.വി. രാജേഷിന്റെ ഫോണ്‍ ചോര്‍ത്തല്‍: ആഭ്യന്തരമന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ്

single-img
31 July 2012

ടി.വി. രാജേഷ് എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തിയ ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അവകാശ ലംഘന നോട്ടീസ്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് എളമരം കരീം സ്പീക്കര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെടുത്തി പി. ജയരാജന്റെയും ടി.വി. രാജേഷിന്റെ ഫോണ്‍കോളുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായാണ് ആരോപണം. ഫോണ്‍ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ ഇന്നലെ ചോദ്യം ചെയ്യലിനിടെ പോലീസ് കേള്‍പ്പിച്ചതായി ടി.വി. രാജേഷ് പറഞ്ഞിരുന്നു.