ശാന്തിഗിരിയിലെ പൗര്‍ണമി ആഘോഷം ആഗസ്റ്റ് 1 ന്

single-img
31 July 2012

ശാന്തിഗിരി ആശ്രമത്തിലെ കര്‍ക്കിടകമാസ പൗര്‍ണമി ആഘോഷം ആഗസ്റ്റ് 1 ന് നടക്കും. ആശ്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതിമാസ ആഘോഷമാണ് പൗര്‍ണമി പ്രാര്‍ത്ഥന. ഒരു ദിവസം സൂര്യനില്‍ നിന്നും ചന്ദ്രനില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ പ്രകാശം ഭൂമിയില്‍ എത്തുന്ന ദിവസമായതു കൊണ്ടാണ് ശാന്തിഗിരി ആശ്രമത്തില്‍ മാസംതോറുമുള്ള പൗര്‍ണമി പ്രാര്‍ത്ഥനയ്ക്കു പ്രസക്തിയേറുന്നത്.

അന്ന് നൂറുകണക്കിനു വിശ്വാസികള്‍ ആശ്രമത്തിലെത്തി കുംഭവും ദീപവുമേന്തി താമരപര്‍ണശാല പ്രദക്ഷിണം ചെയ്യും. പുഷ്പങ്ങളും മാവിലയും നാളികേരവും മഞ്ഞത്തുണിയും കൊണ്ടലങ്കരിച്ച കുംഭത്തില്‍ ഔഷധ ദ്രവ്യങ്ങളാണു നിറയ്ക്കുക. വൈകിട്ട് 6 മണി, അര്‍ദ്ധരാത്രി 12 മണി, പിറ്റേന്നു പുലര്‍ച്ചെ 6 മണി എന്നീ സമയങ്ങളില്‍ കുംഭ-ദീപ പ്രദക്ഷിണം നടക്കും. രാവിലെ 9 മണി മുതല്‍ പിറ്റേന്നു രാവിലെ 6 മണി വരെ തുടര്‍ച്ചയായി പ്രാര്‍ത്ഥനാലയത്തില്‍ പൗര്‍ണമി പ്രാര്‍ത്ഥനയും നടക്കും.