സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറില്‍; ഭൂപതി-ബൊപണ്ണ സഖ്യത്തിന് ജയം

single-img
31 July 2012

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ട് മത്സരത്തില്‍ ബല്‍ജിയത്തിന്റെ താന്‍ ലൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 21-4, 21-14. 24 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ ലോക നാലാം റാങ്കുകാരിയായ സൈന ബല്‍ജിയം താരത്തിന് ഒരു അവസരവും നല്‍കിയില്ല. അതേസമയം ഒളിമ്പിക്‌സ് ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപണ്ണ സഖ്യത്തിനു ജയത്തോടെ അരങ്ങേറ്റം. വിമ്പിള്‍ഡണില്‍ നടന്ന മത്സരത്തില്‍ ബെലാറസിന്റെ അലക്‌സാണ്ടര്‍ ബറി- മാക്‌സ് മിര്‍ണി സഖ്യത്തെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ആദ്യറൗണ്ട് കടന്നത്. സ്‌കോര്‍ 7-6, 6-7, 8-6.