ആനക്കൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന് പി.സി. ജോര്‍ജ്

single-img
31 July 2012

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ലാലിന്റെ സ്ഥാനത്ത് പാവപ്പെട്ട ആരെങ്കിലുമായിരുന്നെങ്കില്‍ ആറ് മാസം ജയിലില്‍ കിടന്നേനെ. നാല് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത്. തന്റെ അറിവില്‍ ലാലിന്റെ കൈവശം 12 ആനക്കൊമ്പുകള്‍ ഉണ്‌ടെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.