ഒളിമ്പിക്‌സ്: പെയ്‌സ് സഖ്യം രണ്ടാം റൗണ്ടില്‍

single-img
31 July 2012

ഒളിമ്പിക് ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- വിഷ്ണു വര്‍ധന്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഡച്ച് ജോഡിയായ റോബിന്‍ ഹാസെ- ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെയാണ് പെയ്‌സ് സഖ്യം മറികടന്നത്. സ്‌കോര്‍: 7-6, 4-6, 6-2. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ മൈക്കിള്‍ ലോദ്ര- ജോ വില്‍ഫ്രഡ് സോംഗ സഖ്യമാണ് പെയ്‌സ് ജോഡിയുടെ എതിരാളികള്‍.