ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര • ഇ വാർത്ത | evartha
Cricket

ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. സെവാഗ്, ഗംഭിര്‍, വിരാട് കോഹ്‌ലി എന്നിവരുടെ ബാറ്റിംഗ് മികവിലെ പിന്‍ബലത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ഒന്നാമത്തെ മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും സെവാഗും മികച്ച ഫോമിലായിരുന്നു. മൂന്നാം മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി ഗംഭീറും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പക്ഷേ ശ്രീലങ്കയ്ക്ക് ഒരു മത്സരത്തില്‍ ജയിക്കാനായതും ടീം ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതിനാലായിരുന്നു.