ഒളിമ്പിക്‌സ് ഹോക്കി: ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റു

single-img
31 July 2012

ഒളിമ്പിക്‌സ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ വിജയം. ആദ്യ പകുതിയില്‍ ഹോളണ്ട് രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് മിനിട്ടുകള്‍ക്കിടെ രണ്ടു ഗേള്‍ തിരിച്ചടിച്ച് ഇന്ത്യ സമനില പിടിച്ചെങ്കിലും അധികം വൈകാതെ ഹോളണ്ട് വിജയഗോള്‍ നേടി. ഗോള്‍ മടക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഹോളണ്ടിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് മുന്നില്‍ വിഫലമായി. ഇന്ത്യന്‍ നായകനും ഗോള്‍ കീപ്പറുമായ ഭരത് ഛേത്രിയുടെ മിന്നുന്ന സേവുകളാണ് ഇന്ത്യയെ കനത്ത തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.