വൈദ്യുതി നിരക്കു വര്‍ധന: വ്യാപാരികള്‍ നാലു മണി മുതല്‍ കടകളടച്ച് പ്രതിഷേധിക്കും

single-img
31 July 2012

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വൈകിട്ട് നാലു മണി മുതല്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാണ് ആവശ്യം. പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷന്‍ ഏരിയകളിലും പ്രതിഷേധമാര്‍ച്ചും പൊതുയോഗങ്ങളും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.