റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കില്‍ മാറ്റമില്ല

single-img
31 July 2012

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. കരുതല്‍ ധനാനുപാത നിരക്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. അതേസമയം സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ (എസ്എല്‍ആര്‍ നിരക്ക്) 23 ശതമാനമാക്കി കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ബാങ്കുകള്‍ സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ് എസ്എല്‍ആര്‍ നിരക്ക്. നേരത്തെ ഇത് 24 ശതമാനമായിരുന്നു. കരുതല്‍ ധനാനുപാതനിരക്ക് 4.75 ശതമാനമായിട്ടാണ് നിലനിര്‍ത്തിയിരിക്കുന്നത്.