ആസാം കലാപം: സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തിയതായി എല്‍.കെ. അഡ്വാനി

single-img
31 July 2012

ആസാം കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തിയതായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി ആരോപിച്ചു. കലാപം രൂക്ഷമാകാന്‍ ഇത് ഇടയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ ആസാമിലെ കലാപബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം രാവിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കലാപത്തിനുള്ള സാഹചര്യം നേരത്തെ മുതലുണ്ടായിരുന്നു. ഇതനുസരിച്ച് നടപടികളെടുക്കാന്‍ സര്‍ക്കാരിനായില്ല. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അഡ്വാനി കുറ്റപ്പെടുത്തി.