അഞ്ചേരി ബേബി വധം: കെ കെ ജയചന്ദ്രന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നു

single-img
31 July 2012

ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ ചോദ്യം ചെയ്യുന്നു. ഐജി പത്മകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണസംഘം 250 ഓളം ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യോവലി തയ്യാറാക്കിയിട്ടുണ്ട്.982 നവംബര്‍ 13ന് അഞ്ചേരിബേബി കൊല്ലപ്പെടുന്ന സമയത്ത് സി.പി.എം. രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്നു കെ.കെ.ജയചന്ദ്രന്‍. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ചോദ്യം ചെയ്യല്‍.