സുധീരനെതിരേ വെള്ളാപ്പള്ളി

single-img
30 July 2012

മറ്റാരേക്കാളും താനാണ് വലുതെന്ന് സങ്കല്‍പ്പിച്ച് സ്വയം വീര്‍ക്കുന്ന തൊണ്ണന്‍ മാക്രിയാണ് സുധീരനെന്ന് വെള്ളാപ്പള്ളി നടേശന്‍. പറച്ചിലില്‍ ജയിക്കുകയും പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ട് രാഷ്ട്രീയ വനവാസം അനുഭവിക്കുകയും ചെയ്യുന്നയാളാണ് സുധീരന്‍. സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വേണ്ടിവന്നാല്‍ സുധീരന്‍ വിമര്‍ശിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പട്ടിയെക്കടിച്ചും വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനായ സുധീരന് പുതിയതലമുറയിലെ മന്ത്രിമാരോടും നേതാക്കളോടും അസൂയയാണ്. ചെറിയ കാര്യങ്ങള്‍ക്കുവേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്.മന്ത്രിമാര്‍ കൊള്ളില്ലെന്നു സുധീരന്‍ പറയുമ്പോള്‍ കളിയാക്കുന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളെയാണ്. ആരെയും അംഗീകരിക്കില്ലെന്ന സംസ്‌കാരക്കുറവ് അദ്ദേഹത്തെ സ്വയം നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.