ഉഗാണ്ടയില്‍ എബോള പടര്‍ന്നു പിടിക്കുന്നു; 14 മരണം

single-img
30 July 2012

ഉഗാണ്ടയില്‍ മാരകമായ എബോള രോഗം ബാധിച്ച് മൂന്നാഴ്ചയ്ക്കകം 14 പേര്‍ക്കു ജീവഹാനി നേരിട്ടതായി പ്രസിഡന്റ് മുസെവെനി അറിയിച്ചു. സ്പര്‍ശനത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ജനങ്ങള്‍ ഹസ്തദാനം ഉള്‍പ്പെടെ എല്ലാവിധ ശാരീരിക സമ്പര്‍ക്കവും ഒഴിവാക്കണമെന്നു രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടിവി പ്രസംഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു. എബോളരോഗം ചികിത്സിച്ചു സുഖപ്പെടുത്താന്‍ പ്രയാസമാണ്. രോഗബാധിതരില്‍ 90% പേരും വൈകാതെ മരിക്കും. ഇപ്രകാരം മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയാറാവരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചാല്‍ വേണ്ട സുരക്ഷാ മുന്‍കരുതലെടുത്ത് അവര്‍ സംസ്‌കാരം നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.