ഒളിമ്പിക്‌സ് ഫുട്‌ബോള്‍:; സ്‌പെയിന്‍ പുറത്തായി

single-img
30 July 2012

ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിന്നു ലോക ജേതാക്കളായ സ്‌പെയിന്‍ പുറത്തായി. തുടര്‍ച്ചയായി രണ്ടാം മത്സരവും തോറ്റതോടെയാണ് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ഹോണ്ടൂറാസിനോടാണ് ലോക ജേതാക്കള്‍ അടിയറവു പറഞ്ഞത്. കളി തുടങ്ങി ഏഴാം മിനിറ്റിലാണ് ഹോണ്ടൂറാസിനു വേണ്ടി ജെറി ബെംഗ്‌സണിന്റെ വിജയഗോള്‍ പിറന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജപ്പാനോടാണ് സ്‌പെയിന്‍ തോല്‍വി വഴങ്ങിയത്.