എസ്.എ.ടി ആശുപത്രി കാന്റീനില്‍ ഭക്ഷ്യ വിഷബാധ: 4 പേര്‍ ആശുപത്രിയില്‍

single-img
30 July 2012

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 4 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ദ ഡോക്ടര്‍മാരടങ്ങിയ സംഘം പരിശോധിച്ചു വരികയാണ്. ഷീന(19), അശ്വതി അശോക്കുമാര്‍(19), ഉദയശ്രീ(22), നീതു(22) എന്നിവരാണ് ആശുപത്രിയില്‍. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവര്‍. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചവര്‍ക്കാണ് മനംപുരട്ടലും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. പൊറോട്ടയും മുട്ടക്കറിയുമാണ് ഇവര്‍ കഴിച്ചത്. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ക്യാന്റിന് മുമ്പില്‍ നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരടക്കം നിരവധിപേര്‍ തടിച്ചു കൂടി.