ഒളിമ്പിക്‌സ്: സൈനയ്ക്കും ജയ്ഭഗവാനും വിജയം

single-img
30 July 2012

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സൈനാ നെഹ്‌വാളിന് ആദ്യ മത്സരത്തില്‍ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സബ്രീന ജാക്വയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന കീഴടക്കിയത്. സ്‌കോര്‍: 21-9, 21-4. പുരുഷ വിഭാഗം ബോക്‌സിംഗ് 60 കിലോഗ്രാം ലൈറ്റ്വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ ജയ്ഭഗവാന്‍ പ്രീ ക്വര്‍ട്ടറിലെത്തി. സീഷെല്‍സിന്റെ ആന്‍ഡ്രിക് അലിസോപ്പിനെ കീഴടക്കിയാണ് ജയ്ഭഗവാന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 18-8