പ്രാഞ്ചിയേട്ടന്‍ മോഷണമാണെന്ന ആരോപണത്തിനെതിരെ രഞ്ജിത്

single-img
30 July 2012

താന്‍ സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സിനിമ മോഷണമാണെന്ന ആരോപണത്തിനെതിരെ സംവിധായകന്‍ രഞ്ജിത്. ദ് വേള്‍ഡ് ഓഫ് ഡോണ്‍ കാമില്ലോ എന്ന ഇറ്റാലിയന്‍ സിനിമയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ചിത്രം അനുകരണമാണെന്ന വാര്‍ത്ത നല്‍കിയ ദിനപത്രം ആ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രാഞ്ചിയേട്ടന്‍ ഒപ്പം പ്രദര്‍ശിപ്പിക്കാം. ആരോപണം തെളിയിക്കപ്പെട്ടാല്‍ പരസ്യമായി മാപ്പ് പറയാമെന്നും രഞ്ജിത് പറഞ്ഞു.