രാംദേവിന്റെ സമരത്തിന് വേണ്ടി നിര്‍മിച്ച ടെന്റ് തകര്‍ന്ന് നാലു പേര്‍ക്ക് പരിക്ക്

single-img
30 July 2012

ബാബ രാംദേവിന്റെ സമരത്തിന് വേണ്ടി രാംലീല മൈതാനത്ത് നിര്‍മിച്ചുകൊണ്ടിരുന്ന ടെന്റ് തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. ടെന്റിന്റെ നിര്‍മാണജോലികളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം. കനത്ത മഴ മൂലമാണ് ടെന്റ് തകര്‍ന്നുവീണതെന്നാണ് വിശദീകരണം. വിദേശരാജ്യങ്ങളില്‍ നികുതി വെട്ടിച്ച് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 9 മുതലാണ് ബാബ രാംദേവ് രാംലീല മൈതാനത്ത് നിരാഹാരമിരിക്കുക. നേരത്തെ ഡല്‍ഹിയില്‍ സമരം നടത്തിയ രാംദേവിന്റെ സമരവേദിയിലെ ആഢംബരം മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരുന്നു.