ഇംപീച്ച്‌മെന്റ്; റുമേനിയന്‍ പ്രസിഡന്റ് രക്ഷപ്പെട്ടു

single-img
30 July 2012

റുമേനിയന്‍ പ്രസിഡന്റ് ട്രായിന്‍ ബാസസ്‌ക്യൂ രണ്ടാംതവണയും ഇംപീച്ച്‌മെന്റില്‍നിന്നു രക്ഷപ്പെട്ടു. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 87%പേരും ബാസസ്‌ക്യൂവിനെതിരേയാണു വോട്ടുചെയ്തത്. എന്നാല്‍ വോട്ടിംഗ് ശതമാനം 46 ആയിരുന്നതിനാല്‍ ഹിതപരിശോധനാ ഫലത്തിനു നിയമസാധുതയില്ല. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 50% പേര്‍ വോട്ടുചെയ്താലേ നിയമസാധുത ലഭിക്കൂ എന്ന വ്യവസ്ഥയാണ് ബാസസ്‌ക്യൂവിനു തുണയായത്. ബാസസ്‌ക്യൂവുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ കീഴില്‍ പ്രധാനമന്ത്രിയായ വിക്ടര്‍പോണ്ട വ്യക്തമാക്കി.