ചിദംബരം ആസാമില്‍

single-img
30 July 2012

വര്‍ഗീയ സംഘര്‍ഷത്തെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ആസാമിലെ കൊക്രാജറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം സന്ദര്‍ശനം നടത്തി. സമാധാനം കാത്തുസൂക്ഷിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച ആഭ്യന്തരമന്ത്രി ദുരിതമനുഭവിക്കുന്ന ജനതയ്ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണസഹായവും വാഗ്ദാനം ചെയ്തു. മേഖകളിലെ ജനങ്ങള്‍ക്കു വസ്ത്രങ്ങളും ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ എത്തിച്ചുനല്കാന്‍ സംസ്ഥാനസര്‍ക്കാരിന് അദ്ദേഹം നിര്‍ദേശം നല്കി. സമാധാനവും സൗഹാര്‍ദവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ പ്രാഥമികലക്ഷ്യമെന്നു ചിദംബരം പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കും. ഇതോടെ പലയിടത്തായി ചിതറിയ ജനങ്ങള്‍ വീടുകളിലേക്കു മടങ്ങുമെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.