കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ഉചിതമായ സ്മാരകം നിര്‍മിക്കും: മാണി

single-img
30 July 2012

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട മഹാന്മാരില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കറെങ്കിലും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് നല്‍കിയോയെന്ന കാര്യം സംശയമാണെന്ന് ധനമന്ത്രി പറഞ്ഞു.