ആറന്മുള വള്ളസദ്യക്കു തുടക്കമായി

single-img
30 July 2012

ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ക്ക് രാജകീയ പ്രൗഢിയോടെ തുടക്കം. വഞ്ചിപ്പാട്ടുകളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ വഴിപാട് വള്ളസദ്യ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ പള്ളിയോടങ്ങളെ ദേവസ്വം-പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് വഞ്ചിപ്പാട്ടുകള്‍ പാടി പള്ളിയോട കരക്കാര്‍ ക്ഷേത്രത്തിന് വലം വച്ച് കൊടുമരച്ചുവട്ടിലെത്തി. തുടര്‍ന്ന് അതത് പള്ളിയോട കരക്കാരുടെ സദ്യാലയങ്ങളില്‍ വള്ളസദ്യ ആരംഭിച്ചു. ചെറുകോല്‍ പള്ളിയോടത്തിന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി വള്ളസദ്യ നടത്തി.