ലോക്പാല്‍: സര്‍ക്കാരിനു ഹസാരെയുടെ മുന്നറിയിപ്പ്

single-img
30 July 2012

ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ സമരമുണ്ടാകുമെന്ന് അന്നാ ഹസാരെയുടെ മുന്നറിയിപ്പ്. ഹസാരെയുടെ നിരാഹാരം ഇന്നലെ രണ്ടാംദിവസത്തിലേക്കു കടന്നു. ആദ്യദിവസത്തെ അപേക്ഷിച്ച് ഇന്നലെ നിരാഹാരസമരം നടക്കുന്ന ജന്തര്‍മന്ദറില്‍ ജനം കുറവായിരുന്നു. ഏകദേശം 400 പേര്‍ മാത്രമാണ് ഇന്നലെ സമര സ്ഥലത്തുണ്ടായിരുന്നത്. മഴയും മെട്രോ റെയില്‍ സര്‍വീസ് തടസപ്പെട്ടതുമാണ് ജനം കുറഞ്ഞതിനു കാരണമായി ഹസാരെ സംഘം പറയുന്നത്. പക്ഷേ ഉച്ചകഴിഞ്ഞ് 2000 പേര്‍ ജന്തര്‍ മന്ദറിലെത്തി.