ആന്ധ്ര തീവണ്ടിയപകടം: റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

single-img
30 July 2012

ആന്ധ്രയിലെ തീവണ്ടിയപകടത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. നിസാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കും. ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് എക്‌സ്പ്രസിന് ആന്ധ്രയിലെ നെല്ലൂരില്‍ വെച്ച് തീപിടിച്ചായിരുന്നു അപകടം. 42 പേര്‍ മരിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.